ദേശീയപാതയില്‍ രണ്ട് വാഹന അപകടങ്ങളിലായി അഞ്ച് പേര്‍ക്ക് പരിക്ക്ഇടുക്കി അടിമാലി: ദേശീയപാതയില്‍ രണ്ട് വാഹന അപകടങ്ങളിലായി അഞ്ച്പേര്‍ക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ പത്താം മൈലില്‍ ദേവിയാര്‍ പാലത്തിന് സമീപം തൊടുപുഴയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് തിട്ടയിലിടിച്ചായിരുന്നു അപകടം.

അപകടത്തില്‍ ദേവികുളം സ്വദേശികളയ ബിന്ദു (53), രാജീവ് (62), ഇരുന്നൂറ് ഏക്കര്‍ സ്വദേശിനി അശ്വതി (51), കല്ലൂര്‍കാട് സ്വദേശി ജോമോന്‍ (49), നേര്യമംഗലം സ്വദേശി ജോര്‍ജ് (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്.


പണിക്കന്‍ കുടിതൊടുപുഴ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന പി.എന്‍.എസ് ബസ്സാണ് അപകടത്തില്‍ പെട്ടത്. നാല് മണിയോടു കൂടി അടിമാലികാംകോ ജംഗ്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസ്സിനു പിന്നില്‍ കാര്‍ ഇടിച്ചു കയറിയതായിരുന്നു മറ്റൊരപകടം. കോട്ടയത്തുനിന്നും പൂപ്പാറയ്ക്ക് പോകുകയായിരുന്ന എല്‍.ഐ.സി കോട്ടയം ഡിവിഷണല്‍ ഓഫീസ് റിട്ടയേര്‍ഡ് ജീവനക്കാര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ബസ്സപകടത്തില്‍പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post