ബസിടിച്ച്‌ സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു



ചോലക്കര: തൃശൂര്‍ കോലഴിയില്‍ സ്കൂട്ടര്‍ ബ‌സുമായി കൂട്ടിയിടിച്ച്‌ ചേലക്കര സ്വദേശി മരിച്ചു. തോന്നൂര്‍ക്കര ചെന്പത്ത് വാസുദേവന്‍ നായരുടെ മകന്‍ സി.വി.

വിലാഷ് (45) ആണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി കഴിഞ്ഞ് തൃശൂരില്‍ നിന്നും സ്കൂട്ടറില്‍ വരുന്ന വഴി 5.15 ഓടെ കോലഴിയില്‍ വെച്ചാണ് അപകടം. ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: വിദ്യ. അമ്മ: സരോജിനി. രണ്ടു മക്കളുണ്ട്.

Post a Comment

Previous Post Next Post