ലോറിക്ക് പിന്നിൽ മറ്റൊരു ലോറിയിടിച്ച് തിരുനെൽവേലി സ്വദേശി മരിച്ചു.

 


പത്തനംതിട്ട തിരുവല്ല: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മറ്റൊരു ലോറിയിടിച്ച് തിരുനെൽവേലി സ്വദേശി മരിച്ചു. എംസി റോഡിലെ കുറ്റൂർ ആറാട്ടുകടവിന് സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കുല കയറ്റിവന്ന ലോറിയാണ് ഇടിച്ചത്. ലോറിയുടെ ക്ലീനർ തിരുനെൽവേലി രാമചന്ദ്രപുരം സ്വദേശി മുത്ത് ആണ് മരിച്ചത്.

      ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം. അപകടത്തിൽപ്പെട്ട ലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ മുത്തിന്റെ മൃതദേഹം അഗ്നിരക്ഷാസേന എത്തി മുൻവശം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവർ പനിവേൽ മുത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.


Post a Comment

Previous Post Next Post