എടരിക്കോട് പാലച്ചിറമാട് റോഡിൽ ഓയിൽ പരന്നതിനെ തുടർന്ന് നിരവധി ബൈക്കുകൾ അപകടത്തിൽ പെട്ടു

 


മലപ്പുറം എടരിക്കോട് : പാലച്ചിറമാട് ദേശീയപാതയിലെ ഡിവൈഡറിൽ നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ച് റോഡിൽ ഓയിൽ പരന്നതിന് പിന്നാലെ അപകടപരമ്പര.ദേശീയപാത എടരിക്കോട് പാലച്ചിറമാട് വളവിലാണ് സംഭവം. നാലോളം ബൈക്ക് യാത്രികരാണ് ഇവിടെ അപകടത്തിൽ പെട്ടത്. ആരുടേയും പരിക്കുകൾ ഗുരുതരമല്ല.

ഇതോടെ ഇതുവഴിയുള്ള ഗതാഗതത്തിന് നാട്ടുകാർനിയന്ത്രണങ്ങൾ ഏർപ്പെടുത്തി.പോലീസിനെയും അഗ്നിശമന സേനയെ വിവരം അറിയിച്ചു മലപ്പുറത്തു നിന്നുള്ള സേനാംഗങ്ങളുടെ നേതൃത്വത്തിൽ വെള്ളമടിച്ച് ഓയിൽ കഴുകിക്കളയുകയായിരുന്നു.

Post a Comment

Previous Post Next Post