ചരക്കുവാനും ജീപ്പും കൂട്ടിയിടിച്ച്‌ അപകടംചരക്കുവാനും ജീപ്പും കൂട്ടിയിടിച്ച്‌ 7 പേര്‍ക്കു പരുക്കേറ്റു. തിരുവന്തപുരം സ്വദേശികളായ ബാലചന്ദ്രന്‍ (40), രഞ്ചു (34), നിഷാന്ത് (12), ശിവാനന്ദ് (5), ഇന്ദിര (65), ബൈജു (42), അര്‍ജുന്‍ (8) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

പുനലൂര്‍-മൂവാറ്റുപുഴ പാതയിലെ മന്ദമരുതി പള്ളിപ്പടിയിലാണ് അപകടം നടന്നത്. റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തു നിന്ന് പ്ലാച്ചേരി ഭാഗത്തേക്കു പോയ ജീപ്പും എതിരെവന്ന വാനുമാണ് കൂട്ടിയിടിച്ചത്.

Post a Comment

Previous Post Next Post