ക്ഷേത്രത്തിലെ ഗാനമേളക്ക് ശേഷം സാധനങ്ങൾ അഴിച്ചു മാറ്റുന്നതിനിടെ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു കൊല്ലം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഗാനമേളക്ക് ശേഷം ശബ്ദസംവിധാനങ്ങള്‍ അഴിച്ചു മാറ്റുന്നതിനിടെ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു.

വേവ്സ് സൗണ്ട് ജീവനക്കാരനായ വെളിയം കായില വിഷ്ണുഭവനില്‍ ജിഷ്ണു ചന്ദ്രന്‍ (ചന്ദു – 30)ആണ് മരിച്ചത്.


ഗാനമേളക്ക് ശേഷം മുകളില്‍ തൂക്കിയിരുന്ന ബോക്സ് അഴിക്കുമ്ബോള്‍ ഷോക്കേറ്റ് താഴേക്കു വീഴുകയായിരുന്നു. ഉടന്‍ തന്നെ കൊട്ടാരക്കരയിലെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലാ. സംഭവത്തില്‍ കൊട്ടാരക്കര പോലീസ് കേസെടുത്തു.

Post a Comment

Previous Post Next Post