പലവന്‍പടി പുഴയില്‍ രണ്ടുപേര്‍ കാല്‍വഴുതി വീണു ; ഏറെ നേരം തെരച്ചില്‍ നടത്തിയെങ്കിലും രണ്ട് പേരെയും കണ്ടെത്താനായില്ല.

 


കൊച്ചി: കോതമംഗലം വടാട്ടുപാറയില്‍ രണ്ട് പേര്‍ മുങ്ങിത്താഴ്ന്നു. പലവന്‍പടി പുഴയിലാണ് അപകടം നടന്നത്.

വിനോദസഞ്ചാരത്തിനായി ഇവിടേക്ക് വന്ന തോപ്പുംപടി സ്വദേശികളായ രണ്ട് പേരാണ് അപകടത്തില്‍ പെട്ടത്. 


ആകെ അഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നത്. തോപ്പുംപടി സ്വദേശികളായ ആന്റണി ബാബു, ബിജു എന്നിവരെയാണ് പുഴയില്‍ കാണാതായത്. ഫോട്ടോ എടുക്കുന്നതിനിടയില്‍ കാല്‍ വഴുതി പുഴയില്‍ വീണ് മുങ്ങിത്താഴ്ന്നുവെന്നാണ് വിവരം. 


കോതമംഗലത്ത് നിന്ന് അഗ്നി രക്ഷ സേനാംഗങ്ങളും മുങ്ങല്‍ വിദഗ്ദ്ധരും എത്തി ഏറെ നേരം തെരച്ചില്‍ നടത്തിയെങ്കിലും രണ്ട് പേരെയും കണ്ടെത്താനായില്ല. സന്ധ്യയായിട്ടും കണ്ടെത്താന്‍ കഴിയാതെ വന്നതോടെ വെളിച്ചക്കുറവ് മൂലം തെരച്ചില്‍ നിര്‍ത്തി. തെരച്ചില്‍ നാളെ പുനരാരംഭിക്കും.

Post a Comment

Previous Post Next Post