ഓട്ടോറിക്ഷയ്ക്ക് കുറുകെ പശുക്കുട്ടി ചാടി;അഞ്ചു വയസുകാരി മരിച്ചു



പാലക്കാട്: ഓട്ടോറിക്ഷയ്ക്ക് കുറുകെ പശുക്കുട്ടി ചാടിയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഞ്ചു വയസുകാരി മരിച്ചു.ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് അഗളി കോട്ടത്തറ മട്ടത്തുകാട് ഐടിഐ കോളജിന് സമീപമായിരുന്നു അപകടം.

ജുവന്ന എന്ന കിറ്റിമോള്‍ ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി കോവൈ മെഡിക്കല്‍ സെന്‍ററില്‍ ചികിത്സയിലായിരുന്നു.

ജുവന്നയും മുത്തശി മേരിയും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയുടെ മുന്നിലേക്ക് പശുക്കുട്ടി ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുത്തശിയും ഡ്രൈവര്‍ വേലു മണിയും മണ്ണാര്‍ക്കാട് വട്ടന്പലം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കള്ളമല സ്വദേശിയും കോട്ടത്തറയില്‍ താമസിച്ചു വരുന്നതുമായ ജിനീഷ്- ബിന്‍സി ദന്പതികളുടെ ഏക മകളാണ് ജുവന്ന. ആനക്കട്ടി ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ യുകെജി വിദ്യാര്‍ഥിനിയാണ്.


Post a Comment

Previous Post Next Post