വെളിയങ്കോട് സ്കൂട്ടറിന് പിറകിൽ കാറിടിച്ച് അപകടം;യുവാവിന് പരിക്ക്. അപകടം വരുത്തിയ കാർ നിർത്താതെ പോയി




  ചാവക്കാട്- പൊന്നാനി ദേശീയപാത വെളിയങ്കോട് ബീവിപ്പടി കോയസ്സൻ മരക്കാർ പള്ളിക്ക് സമീപം രാത്രി 12.45 ഓടെയാണ് സ്കൂട്ടറിന് പിറകിൽ കാറിടിച്ച് അപകടം ഉണ്ടായത്.

അപകടത്തിൽ പരിക്ക് പറ്റിയ വെളിയങ്കോട് തണ്ണിത്തുറ സ്വദേശി സ്വാലിഹ് എന്നവരെ പരസ്പരം ജിസിസി ആംബുലൻസ് പ്രവർത്തകർ ചേർന്ന് വെളിയങ്കോട് മെഡിസിറ്റി ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സക്കായി ചാവക്കാട് ഹയാത്ത് ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശ്ശൂർ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു.



Post a Comment

Previous Post Next Post