കൊടുവള്ളിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ പൂനൂർ സ്വദേശി മരണപ്പെട്ടു

  കോഴിക്കോട് പൂനൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു. പൂനൂർ തേക്കും തോട്ടം നെല്ലിക്കൽ അബ്ദുല്ലയാണ് (65) മരിച്ചത്.


കഴിഞ്ഞ ഫെബ്രുവരി 12ന് കൊടുവള്ളി ചുണ്ടപ്പുറത്ത് വെച്ചുണ്ടായ അപകടത്തിലാണ് അബ്ദുല്ലക്ക് ഗുരുതരമായി പരിക്കേറ്റത്. വൈകീട്ട് അഞ്ചോടെ ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഇദ്ദേഹം ഒരു മാസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു.


അപകടത്തിൽ തകർന്ന വലതു കാൽ മുറിച്ചുമാറ്റി ചികിത്സ തുടർന്നെങ്കിലും വെള്ളിയാഴ്ച രാത്രി 11 മണിയോടെ മരിച്ചു. പാരമ്പര്യ ആയുർവേദ ചികിത്സകനായിരുന്നു. പിതാവ്: പരേതനായ കാദിരി ഹാജി. മാതാവ്: പരേതയായ പര്യേയിച്ചി ഉമ്മ. ഭാര്യ: ജമീല ചേന്ദമംഗല്ലൂർ: മക്കൾ: നൗഷാദ്, മുഹമ്മദ് മുസ്തഫ, മുഹമ്മദ് ഫാറൂഖ്, ജുമാന. മരുമക്കൾ: ഷമീർ കൂട്ടാലിട, ജുമൈല തലയാട്, ഷെരീഖ കരുവംപൊയിൽ, ഷാലിമ പൂനൂർ, സഹോദരങ്ങൾ: സൈനബ, ആമിന, നഫീസ, പരേതരായ മറിയം, ഫാത്തിമ, ഖദീജ

Post a Comment

Previous Post Next Post