കരടിയുടെ ആക്രമണത്തിൽ കർഷകന് പരിക്ക്ബത്തേരി: വയനാട് വാകേരി ഗാന്ധിനഗറിൽ കരടിയുടെ ആക്രമണത്തിൽ കർഷകനായ മധ്യവയസ്ക്കന് പരിക്ക്. വാകേരി ഗാന്ധിനഗർ കുമ്പിക്കൽ അബ്രഹാം (67)നാണ് പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ അബ്രഹാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ആൾ താമസമില്ലാത്ത പഴയ വീടിനകത്ത് വെച്ചായിരുന്നു കരടിയുടെ ആക്രമണം. കരടിയുടെ കഴുത്തിൽ കോളർ ഐഡി (തിരിച്ചറിയാനുള്ള ടാഗ്) ഉണ്ടെന്നാണ്‌ പറയുന്നത്. എന്നാൽ .ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.


കരടിയെ മറ്റു സ്ഥലങ്ങളിൽ നിന്നും പിടികൂടി ഇവിടേക്ക് കൊണ്ട് വിട്ടതാണോയെന്നാണ് നാട്ടുകാരുടെ സംശയം. പ്രദേശത്ത് മാസങ്ങളായി കരടിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഗാന്ധിനഗറിനൊപ്പം തന്നെ സമീപ പ്രദേശങ്ങളായ പൂതാടി ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളിൽ നേരത്തെ തന്നെ കരടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. വാകേരി, പാലക്കുറ്റി, ചേമ്പുംകൊല്ലി എന്നിവിടങ്ങളിൽ നിരവധി പേർ കരടിയെ നേരിൽ കണ്ടിരുന്നു .

അടിക്കടി കരടിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ജനങ്ങൾ ആശങ്കയിലായിരുന്നു. ചില വീടുകളുടെ വാതിൽക്കലും മറ്റും രാത്രി സമയത്ത് കരടിയെ കണ്ടവരുമുണ്ടായിരുന്നു. അടിയന്തര നടപടി ആവശ്യപ്പെട്ട് വനം വകുപ്പിന് പരാതിയും നൽകിയിരുന്നു. എന്നാൽ തുടർനടപടികളൊന്നുമുണ്ടായില്ല


അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100

Post a Comment

Previous Post Next Post