പൊന്നാനി കർമ്മ റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു രണ്ടുപേർക്ക് ഗുരുതര പരിക്ക്



 മലപ്പുറം പൊന്നാനി കർമ്മറോഡിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

 അപകടത്തിൽ ഒരാൾ മരണപ്പെട്ടു. പരിക്കേറ്റ രണ്ടുപേരെ ആദ്യം പൊന്നാനി ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ ബൈക്ക് യാത്രക്കാരായ താനൂർ സ്വദേശി വിഷ്ണു(18),താനൂർ സ്വദേശി രാഹുൽ (17) തവനൂർ സ്വദേശി അർജുൻ (22) എന്നീ മൂന്നുപേർക്കാണ് പരിക്കേറ്റത് ഇവരെ നാട്ടുകാരും ലൈഫ് ലൈൻ ആംബുലൻസ്e പ്രവർത്തകരും ചേർന്ന് പൊന്നാനി താലൂക്ക് ആശുപത്രയിൽ എത്തിച്ചെങ്കിലും വിഷ്ണുവിൻ്റെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് വിദഗ്ധ ചികിത്സക്കായി അർജുൻ,രാഹുൽ എന്നിവരെ ലൈഫ് ലൈൻ ആംബുലൻസ്, പൊന്നാനി ആംബുലൻസ് പ്രവർത്തകർ ചേർന്ന് കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Post a Comment

Previous Post Next Post