ബൈക്ക് വയലിലേക്കു മറിഞ്ഞ് യുവാവ് മരിച്ചു…


കോഴിക്കോട്  മുക്കം ∙ ബൈക്ക് വയലിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മുക്കം പൊറ്റശ്ശേരിയിലെ വയലിലേക്ക് ബൈക്ക് വീണ് ചേന്നമംഗലൂർ പുൽപറമ്പ് ആയിപ്പറ്റ മുനീഷ് റഹ്മാൻ (26) ആണ് മരണപ്പെട്ടത്.

വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. മുക്കത്ത് സെൻട്രൽ ഡ്രൈവിങ് സ്കൂൾ ഉടമ മുജീബ് റഹ്മാന്റെ മകനാണ്.


മണാശേരിയിൽ നിന്നും പുൽപ്പറമ്പിലേക്കു വരുമ്പോൾ, പൊറ്റശ്ശേരിയിൽ റോഡ് നിർമാണം നടക്കുന്ന ഭാഗത്തുവച്ച് ബൈക്ക് വയലിലേക്ക് മറിയുകയായിരുന്നു. മുനീഷിനെ ഉടൻതന്നെ മുക്കത്തെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Post a Comment

Previous Post Next Post