സ്കൂട്ടറിന് പിന്നില്‍ ലോറിയിടിച്ചു വീട്ടമ്മ മരിച്ചു കല്ലുവാതുക്കല്‍: ദേശീയപാതയില്‍ കല്ലുവാതുക്കല്‍ ജംഗ്ഷന് സമീപം സ്കൂട്ടറിന് പിന്നില്‍ ടിപ്പര്‍ ലോറി ഇടിച്ചു വീട്ടമ്മ മരിച്ചു.

സ്കൂട്ടറില്‍ യാത്ര ചെയ്തിരുന്ന വര്‍ക്കല ശ്രീനിവാസപുരം എംജെ മന്‍സിലില്‍ നാസറിന്‍റെ ഭാര്യ നസീമ (53 ) യാണ് മരിച്ചത്. കൊല്ലത്തുനിന്ന് ദേശീയപാത വഴി വര്‍ക്കലയിലേക്ക് പോകുമ്ബോള്‍ ഉച്ചയ്ക്ക് 12 നായിരുന്നു അപകടം. ഉടന്‍ തന്നെ നാട്ടുകാര്‍ നസീമയെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ചികിത്സയില്‍ കഴിയുകെ രാത്രി മരണം സംഭവിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. പാരിപ്പള്ളി പോലീസ് കേസെടുത്തു. മക്കള്‍ : ജിഷ്ന, നിഷ. മരുമക്കള്‍: ഷാജഹാന്‍, അനസ്.

Post a Comment

Previous Post Next Post