സൗദി അറേബ്യയില്‍ കാറും പിക്കപ്പും കൂട്ടിയിടിച്ച്‌ അപകടം; മലയാളി മരിച്ചുറിയാദ്: സൗദി അറേബ്യയുടെ തെക്കന്‍ പ്രവിശ്യയിലെ ബിഷക്കടുത്ത് ഖൈബര്‍ ജനൂബിലുണ്ടായ വാഹനാപകടത്തില്‍ ആലപ്പുഴ സ്വദേശി മരിച്ചു.

ചേര്‍ത്തല കുറ്റിയത്തോട് തറയില്‍ അബ്ദുല്‍ സലാം (56) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഇദ്ദേഹം ഓടിച്ചിരുന്ന കാര്‍ ഹൈലക്സ് ജീപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. 


20 വര്‍ഷമായി അറേബ്യന്‍ ട്രേഡിങ്ങ് സപ്ലൈസ് കമ്ബനിയില്‍ ഗാലക്സി വിഭാഗം സെയില്‍സ്‍മാനായിരുന്നു. കുടുംബസമേതം സൗദിയില്‍ കഴിയുന്ന ഇദ്ദേഹത്തിന് രണ്ട് മക്കളുണ്ട്. കഴിഞ്ഞ ദിവസമാണ് മകള്‍ തസ്നീഹ് സുല്‍ത്താന സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിയത്. മകന്‍ തന്‍സീഹ് റഹ്മാന്‍ തുടര്‍ പഠനാര്‍ഥം നാട്ടിലാണ്. പിതാവ് - കൊച്ചു മുഹമ്മദ്. മാതാവ് - സഹറത്ത്. ഭാര്യ - റാബിയ. മരുമകന്‍ - സില്‍ജാന്‍ (എസ്.ടി.സി ജീവനക്കാരന്‍, അബഹ). ജിസാനിലുള്ള സഹോദരന്‍ അബ്ദുല്ലത്തീഫ് അപകടവിവരമറിഞ്ഞ് ഖമീസിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഖമീസ് മുശൈത്ത് മദനി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന

മൃതദേഹം തുടര്‍നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Post a Comment

Previous Post Next Post