കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ നാലുപേര്‍ക്ക് പരിക്ക്പുനലൂര്‍ : കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ ഇരുവാഹനങ്ങളിലെയും യാത്രക്കാരായ നാലുപേര്‍ക്ക് പരിക്കേറ്റു.

ദേശീയപാതയില്‍ പുനലൂര്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ പെട്രോള്‍ പമ്ബിന് മുന്നിലായി ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം.

ഓട്ടോറിക്ഷാഡ്രൈവര്‍ മാവിള സ്വദേശി സന്തോഷ് (48), യാത്രക്കാരായ അന്‍ഷാദ്, ദീപു എന്നിവര്‍ക്കും കാര്‍ യാത്രക്കാരനായ കൊല്ലം സ്വദേശി അഫ്‌സലിനുമാണ് പരിക്കേറ്റത്. ഇതില്‍ സന്തോഷിന്റെ നെറ്റിക്കും കാലിനും സാരമായ പരിക്കുണ്ട്.

പോസ്റ്റ് ഓഫീസ് ജംഗ്ഷനിലേക്ക് വന്ന കാറും ചെമ്മന്തൂരിലേക്ക് ഓട്ടം പോയ ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. കാര്‍ വണ്‍വേ തെറ്റിച്ച്‌ വരികയായിരുന്നെന്ന് പറയുന്നു. ഇരുവാഹനങ്ങളുടെയും മുന്‍ഭാഗം തകര്‍ന്നു. റോഡിലെ നടപ്പാതയുടെ കൈവരിയും തകര്‍ന്നിട്ടുണ്ട്.

Post a Comment

Previous Post Next Post