ഉംറയ്ക്കു പോയ വാഹനം അപകടത്തില്‍പ്പെട്ട് ചികില്‍സയിലായിരുന്ന മലപ്പുറം സ്വദേശി മരണപ്പെട്ടു



മലപ്പുറം  ഒഴുര്‍: സൗദിയിലെ യാമ്ബുവില്‍ നിന്ന് ഉംറ തീര്‍ഥാടനത്തിന് പോയ വാഹനം അപകടത്തില്‍പ്പെട്ട് തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന മലപ്പുറം ഒഴൂര്‍ സ്വദേശി മരണപ്പെട്ടു.

ഒഴൂര്‍ പഞ്ചായത്തിലെ പാറക്കുയില്‍ പേവുംകാട്ടില്‍ മുഹമ്മദിന്റെ മകന്‍ പേവുംകാട്ടില്‍ മുഹമ്മദ് ഇസ്മായില്‍(39) ആണ് മരണപ്പെട്ടത്. യാമ്ബു റോയല്‍ കമ്മീഷന്‍ ആശുപത്രിയിലെ കോണ്‍ട്രാക്റ്റിങ് കമ്ബനി ജീവനക്കാരയായിരുന്നു. വാഹനാപകടത്തില്‍പ്പെട്ട് ചികില്‍സയിലിരിക്കെ ജിദ്ദയിലെ അബ് ഹൂറിലെ കിങ് അബ്ദുല്ല മെഡിക്കല്‍ കോപ്ലക്‌സിലാണ് മരണപ്പെട്ടത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉംറയ്ക്കായി യാമ്ബുവില്‍ നിന്നു മക്കയിലേക്ക് പോവുന്നതിവിടെ ഖുലൈസ് എന്ന സ്ഥലത്ത് വച്ച്‌ അറബ് വംശജന്‍ ഓടിച്ചിരുന്ന ഹെവി ഡൈന ഇവര്‍ സഞ്ചരിച്ച റെന്റ് എ കാറിലിടിച്ച്‌ മറ്റു നാല് മലയാളികളടക്കം അപകടത്തില്‍പ്പെടുകയായിരുന്നു.

തലയ്ക്കും മറ്റുമേറ്റ ഗുരുതരമായ പരിക്ക് കാരണം വിദഗ്ധ ചികിത്സയ്ക്ക് ജിദ്ദയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റ് നാലുപേരുടേയും പരിക്കുകള്‍ ഗുരുതരമല്ല. ഖബറടക്കം നിയമനടപടികള്‍ക്ക് ശേഷം നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മാതാവ്: ഫാത്തിമ. ഭാര്യ: റൈഹാനത്ത്. മക്കള്‍: അനസ്, റിയ, റീഹ.

Post a Comment

Previous Post Next Post