കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച്‌ അപകടം;നാലുപേര്‍ക്ക് പരുക്കേറ്റു. ഡ്രൈവരുടെ നില ഗുരുതരം

 


കൊല്ലം . ദേശീയപാതയില്‍ കോരാണിക്കും ചെമ്ബകമംഗലത്തിനുമിടയില്‍ കാരിക്കുഴി നവധാര ജംക്ഷനിൽ കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച്‌ നാലുപേര്‍ക്ക് പരുക്കേറ്റു.

കാറിലുണ്ടായിരുന്ന പാലക്കാട് വടക്കഞ്ചേരി സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. കാര്‍ ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്

വൈകിട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്. തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഡ്രൈവറെ വളരെ ശ്രമപ്പെട്ടാണ് പുറത്തെടുത്തത്.

Post a Comment

Previous Post Next Post