ഇരിട്ടിയിൽ കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്

 


 

കണ്ണൂർ ഇരിട്ടി: ഇരിട്ടി പാലത്തിന് സമീപം കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്. ചൊവ്വാഴ്ച പുലർച്ച 4 30 ആയിരുന്നു അപകടം. മൈസൂരിൽ നിന്നും ചീമേനിയിലേക്ക് പോവുകയായിരുന്ന കാർ പിക്കപ്പ് ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരിട്ടി - തളിപ്പറമ്പ് സംസ്ഥാനപാതയിൽ ഇരട്ടി പാലത്തിനടുത്താണ് അപകടം. അപകടത്തിൽ കാറിൻറെ മുൻഭാഗം തകർന്നു. കാറിൽ ഉണ്ടായിരുന്ന അഞ്ചു പേർക്കാണ് പരിക്കുപറ്റിയത്. ഇവർ ഇരട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

Post a Comment

Previous Post Next Post