തെങ്ങിൽ കയറിയ യുവാവ് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചുപാലക്കാട് : മണ്ണാർക്കാട് തിരുവിഴാം കുന്ന് കാപ്പ് പറമ്പിൽ തെങ്ങിൽ കയറിയ യുവാവ് ഷോക്കേറ്റ് വിന്ന് മരിച്ചു. കാപ്പുപറമ്പ് ചാച്ചിപ്പാടൻ അസ്കറാണ് (28) മരിച്ചത്. ശനിയാഴ്ച രാവിലെ കുമഞ്ചേരി ഉമ്മറിന്റെ വീട്ടു വളപ്പിലെ തെങ്ങിൽ തേങ്ങിയിടാൻ കയറിയതായിരുന്നു അസ്കർ. വൈദ്യുത ലൈനിൽ തട്ടിനിൽക്കുന്ന  തെങ്ങിൻ പട്ടയിൽ നിന്ന് ഷോക്കേറ്റ് താഴേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ അസ്കറിനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് നാലരയോടെ മരിച്ചു


Post a Comment

Previous Post Next Post