കുഴൽ കിണർ പണിക്കിടെ അപകടം യുവാവ് മരിച്ചു.ഒരാൾക്ക് പരിക്ക്

 


പാലക്കാട്‌  മണ്ണാർക്കാട് കോടതിപടിയിൽ കുഴൽ കിണർ നിർമാണത്തിനിടെ ചെയിൻ ബ്ലോക്ക് തലയിൽ വീണ് യുവാവ് മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കെറ്റു.ഇന്ന് രാത്രി എട്ടരമണിയോടെ കോടതിപടിയിൽ ചോമേരി ഗാർഡനിൽ

 സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് അപകടം.ചിറക്കൽപടി കുഴിയിൽ പീടിക നൂറുള്ളയുടെ മകൻ മൊയ്‌ദീൻ (21) ആണ് മരണപെട്ടത്.കൂടെയുണ്ടായിരുന്ന

തെങ്കര മണലടി ആറ്റും പുള്ളിയിൽ രവിയുടെ മകൻ ശ്രീജിത്ത്‌ (32)ന് തലക്ക് സാരമായി പരിക്കെറ്റു.കുഴൽ കിണർ പണിക്കായി സ്ഥാപിച്ച ചെയിൻ ബ്ലോക്ക് തകർന്ന് ഇരുവരുടെയും തലയിൽ വീഴുകയായിരുന്നുവെന്ന് പറയുന്നു.അപകടത്തിൽ തലയോട്ടി തകർന്നു മൊയ്‌ദീൻ സംഭവ സ്ഥലത്തു തന്നെ മരണപെട്ടു.മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.റജീബയാണ് മൊയ്‌ദീൻറെ മാതാവ്.

Post a Comment

Previous Post Next Post