ലോറിയിൽ ബൈക്കിടിച്ച് യുവാവിന് ​ദാരുണാന്ത്യം; കൂടെയുണ്ടായിരുന്ന പെൺകുട്ടിക്ക് ഗുരുതര പരുക്ക്



കോഴിക്കാട് : ലോറിയിൽ ബൈക്കിടിച്ച് യുവാവിന് ​ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന പെൺകുട്ടിക്ക് ഗുരുതര പരുക്ക്. ഇന്ന് വൈകിട്ടോടെ ബാലുശ്ശേരി – താമരശേരി റോഡിലെ കരുമലയിലാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രക്കാരനായ വേങ്ങേരി കാളാണ്ടി താഴയിൽ അഭിഷേക് (21) ആണ് മരിച്ചത്.


അഭിഷേകിനൊപ്പം യാത്ര ചെയ്തിരുന്ന കലൂട്ടി കാരപ്പറമ്പ് സ്വദേശി അതുല്യയെ (18) ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് താമരശേരി ഭാഗത്തുനിന്നും വരികയായിരുന്നു. ലോറി കല്ല് ലോഡുമായി താമരശേരി ഭാഗത്തേക്ക് പോകുകയായിരുന്നു

Post a Comment

Previous Post Next Post