മണ്ണുമാന്തി യന്ത്രവും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

 


മലപ്പുറം:മണ്ണുമാന്തി യന്ത്രവും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൂത്തേടം മരത്തിൻകടവ് ചെറുകോപതാലിൽ അബ്ദുൾ സലാമിന്റെ മകൻ മുഹമ്മദ് മുനീറുദ്ദീൻ സഖാഫിയാണ് (36) മരിച്ചത്. എടക്കരയിലെ തന്റെ തയ്യൽ കടയിൽ നിന്നു വെള്ളിയാഴ്ച ജുമുഅ നമസ്‌ക്കാരത്തിനായി മരത്തിൻകടവിലെ മസ്ജിദിലേക്കു പോകവെ മൂത്തേടം മൂച്ചിപ്പരതയിൽ വച്ചാണ് അപകടം. ഉടനെ എടക്കര സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം


സംഭവിക്കുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു മരത്തിൻകടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. ഭാര്യ: സഈദ. മക്കൾ: നഫിസത്തൂൽ മിസ്രിയ, മുഹമ്മദ് അദ്നാൻ, മുഹമ്മദ് മിദ്ലാജ്. മാതാവ്: ഹസീന. സഹോരങ്ങൾ: സാജിത, ആബിദ, ഫസീല.

Post a Comment

Previous Post Next Post