ഭർത്താവിനൊപ്പം സഞ്ചരിക്കവേ സ്കൂട്ടറിൽ നിന്നും തെറിച്ചു വീണ് ഉള്ളേരി സ്വദേശിനിക്ക് ദാരുണാന്ത്യം




കോഴിക്കോട് നന്തി ബസാർ ദേശീയപാതയിൽ നന്തി മേൽപാലത്തിലെ ഗട്ടറിൽ സ്കൂട്ടർ തെന്നി, തെറിച്ചു വീണ് യുവതി മരിച്ചു. ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഉള്ളൂരി കക്കഞ്ചേരി കൊല്ലോറത്ത് സജിത (41) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം.

മേൽപ്പാലത്തിലൂടെ സഞ്ചരിക്കുന്നതിനിടയിൽ ഗട്ടറിൽ വീണ് സ്കൂട്ടറിന് പിറകിൽ നിന്നും സജിത റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം കൊയിലാണ്ടി ഗവ.ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



ഭർത്താവ്: വേലായുധൻ (പ്ലാൻ എസ്റ്റിമേറ്റർ), മക്കൾ: അമേയ, അനൽ. പിതാവ്: വേലായുധൻ. മാതാവ്: സുശീല. സഹോദരങ്ങൾ: വിജിത (കൊളത്തൂർ), ഷൽന (കൊടശ്ശേരി). നന്തിയിലെ മരണവീട്ടിൽ വന്ന് ഉള്ളേരിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം

Post a Comment

Previous Post Next Post