കരിമ്പുഴ പുഴയിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങിമരിച്ചു
പാലക്കാട്:കരിമ്പുഴ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ശ്രീകൃഷ്ണപുരം എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളായ കടമ്പഴിപ്പുറം ആല ങ്ങാട് ആലമ്പാറ ചെറുപുറത്ത് വീട്ടിൽ ഹൈദ്രോസിന്റെ മകൻ ഫഹദ് (21),കൊല്ലങ്കോട് നെൻമേനി എഎൽപി സ്കൂളിന് സമീപം താമസിക്കുന്ന കറുപ്പസ്വാമിയുടെ മകൻ ആദ ർശ് (21) എന്നിവരാണ് മരിച്ചത്.ഇന്ന് വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. പുഴയിൽ തെരുവ് പാറക്കടവ് ഭാഗത്ത് കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. വട്ടമ്പലത്ത് നിന്നും എത്തിയ ഫയർഫോഴ്സും കരിമ്പുഴ ട്രോമാകെയർ വളണ്ടിയർ മാരും നാട്ടുകാരും ചേർന്നാണ് ഇരുവരേയും പുറത്തെടുത്തത്.ഉടൻ വട്ടമ്പലം മദർ കെയർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.


Post a Comment

Previous Post Next Post