തിരുവനന്തപുരം: ടിപ്പർ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. പെരുമ്പഴുതൂർ കീളിയോട് ആര്യശാലക്കോണം തെക്കുംകരവീട്ടിൽ ബി.എ ക്രിഫ്‌സ് (47) ആണ് മരിച്ചത്. കരമനയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ജോലിക്ക് പോകുന്നതിനിടേയാണ് ടിപ്പർ ലോറി അപകടമുണ്ടാക്കിയത്.
മുക്കം പാലമൂട് നരുവാമൂട് റോഡിൽ പാലപ്പൊറ്റ മേലെയിലെ വളവിൽ വച്ചാണ് അപകടമുണ്ടായത്. ടിപ്പർ ലോറി സ്കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ലോറി ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ മതിലിലിടിച്ച ശേഷം ഇതേ ലോറിയിലിടിക്കുകയായിരുന്നു. സ്കൂട്ടർ യാത്രികനെ ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം വീട്ടുവളപ്പിൽ നടക്കും. ഭാര്യ: എസ് പ്രീത (കേരള പോലീസ്). മക്കൾ: വൈഗ, വൈഷ്ണവ്.