താനൂരിൽ ഓടികൊണ്ടിരുന്ന ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് പരിക്ക്



മലപ്പുറം  താനൂർ: ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരന് പരിക്കുപറ്റി. ഇന്ന് രാവിലെ 10 മണിയോട് കൂടിയാണ് സംഭവം. താനൂർ സ്റ്റേഷനിലെ പ്ലാറ്റ്ഫോം കഴിഞ്ഞ ഉടനെയാണ് യാത്രക്കാരനെ ട്രെയിനിൽ നിന്ന് വീണ രീതിയിൽ കണ്ടത്.

ഉടനെ സന്നദ്ധ പ്രവർത്തകർ പരിക്കേറ്റ യാത്രക്കാരനെ തിരൂർ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി.

പരപ്പനങ്ങാടിയിൽ നിന്നും എറണാകുളത്തേക്കുള്ള  യാത്രക്കാരനാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. കയ്യിൽ ഉണ്ടായിരുന്ന ടിക്കറ്റിൽ നിന്നാണ് വിവരം ലഭിച്ചത്. കൂടുതൽ വിവരംലഭ്യമായിട്ടില്ല.

Post a Comment

Previous Post Next Post