നാഗര്‍കോവിലിനടുത്ത്‌ നൃത്തസംഘം സഞ്ചരിച്ച കാര്‍ ബസുമായി കൂട്ടിയിടിച്ചു, നാല് മരണം,12 പേര്‍ക്ക് പരിക്ക്, പരിക്കേറ്റവരില്‍ മലയാളികളുംനാഗര്‍കോവിലില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാല് മരണം. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസും ടാറ്റ സുമോ കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ 12 പേര്‍ക്ക് പരിക്ക് പറ്റി. നാഗര്‍കോവില്‍ തിരുനെല്‍വേലി ദേശീയപാതയില്‍ വെള്ളമാടത്തിന് സമീപത്താണ് അപകടമുണ്ടായത്.


നാഗര്‍കോവിലില്‍ നിന്ന് റോസ്മിയാപുരത്തേക്ക് പോവുകയായിരുന്ന സര്‍ക്കാര്‍ ബസ് ടാറ്റ സുമോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒരാള്‍ സംഭവസ്ഥലത്ത് വച്ച്‌ മരിച്ചു. രണ്ട് പേര്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും മറ്റൊരാള്‍ ആശുപത്രിയിലും ആണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.


12 പേര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ നാഗര്‍കോവില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.


പരിക്ക് പറ്റിയവരില്‍ നെയ്യാറ്റിന്‍കര സ്വദേശികളും ഉള്‍പ്പെടുന്നു. തൃച്ചന്തൂര്‍ എന്ന സ്ഥലത്ത് കലാപരിപാടി അവതരിപ്പിച്ച ശേഷം മടങ്ങുകയായിരുന്ന നൃത്തസംഘമാണ് ടാറ്റ സുമോയിലുണ്ടായിരുന്നത്.

Post a Comment

Previous Post Next Post