കൂത്തുപറമ്ബില്‍ കാറപകടം; 2 പേര്‍ മരിച്ചു, 7 പേര്‍ക്ക് പരിക്ക്; അപകടം കരിപ്പൂരില്‍ നിന്ന് മടങ്ങവേ

 കണ്ണൂര്‍: കൂത്തുപറമ്ബ് മെരുവമ്ബായിയില്‍ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്ക്. ഉരുവച്ചാല്‍ കയനി സ്വദേശികളായ ഹരീന്ദ്രന്‍ (68), ഷാരോണ്‍ (8) എന്നിവരാണ് മരിച്ചത്. 


കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വരികയായിരുന്ന കാര്‍ മെരുമമ്ബായിയില്‍ വച്ച്‌ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ച്‌ മറിയുകയായിരുന്നു.


ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വരികയായിരുന്ന കാര്‍ മെരുമമ്ബായിയില്‍ വച്ച്‌ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ച്‌ മറിയുകയായിരുന്നു. അമിത വേഗതയോ ഡ്രൈവര്‍ ഉറങ്ങിയതോ ആകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 


വിദേശത്തു നിന്നും എത്തിയ മകള്‍ ശില്‍പയെ കൂട്ടി കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മട്ടന്നൂരിലേക്ക് മടങ്ങിയതാണ് അരിവിന്ദാക്ഷനും കുടുംബവും. ഡ്രൈവര്‍ അഭിഷേക് (25), ശില്‍പ (30), ആരാധ്യ (11), സ്വയംപ്രഭ (55), ഷിനു (36), ധനുഷ (28), സിദ്ധാര്‍ഥ് (8), സാരംഗ് (8) എന്നിവരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്  

Post a Comment

Previous Post Next Post