6-ാം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തികാസര്‍കോട്:  ആറാം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. അട്കത്ബയല്‍ ജിയുപി സ്‌കൂളിലെ വിദ്യാര്‍ഥി മന്നിപ്പാടി ആലങ്കോട് ഹൗസിങ് കോളനിയിലെ അനില്‍ - സ്വാതി ദമ്ബതികളുടെ മകന്‍ റിതുല്‍ കൃഷ്ണയാണ് മരിച്ചത്.

ഞായറാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. കളിക്കാന്‍ പോകാന്‍ തയ്യാറെടുക്കുകയായിരുന്ന കുട്ടിയോട് പോകേണ്ടെന്ന് മാതാവ് പറഞ്ഞതിന് പിന്നാലെയാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഉടന്‍ കാസര്‍കോട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു. സഹോദരങ്ങള്‍: റീജ്വല്‍ കൃഷ്ണ, ദേവലക്ഷ്മി. കാസര്‍കോട് ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post