കിണറ്റില്‍ നിന്ന് നാലുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി



തൃശ്ശൂർ വടക്കാഞ്ചേരി പുന്നംപറന്പ്: ആള്‍ താമസമില്ലാത്ത വീട്ടുപറന്പിലെ കിണറ്റില്‍ നിന്ന് നാലുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.

മാരാത്തുകുന്ന് സ്വദേശി വാരിയത്ത് വീട്ടില്‍ കേശവന്‍റെ(65) മൃതദേഹമാണ് കണ്ടെത്തിയത്. 


കഴിഞ്ഞ 17 മുതല്‍ ഇയാളെ കാണാനില്ലെന്ന് പറഞ്ഞ് വടക്കാഞ്ചേരി പോലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് ഇയാളുടെ മൃതദേഹം കരുമത്ര കാപ്പിറോഡിലെ അള്‍താമസമില്ലാത്ത വീട്ടുപറന്പിലെ കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് വടക്കാഞ്ചേരി പോലീസും ഫയര്‍ഫോഴ്സുമെത്തിയാണ് കിണറ്റില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്. വടക്കാഞ്ചേരി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post