തളിപ്പറമ്ബില്‍ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തികണ്ണൂര്‍: യുവാവിനെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കോലിലെ അക്കാളി പയ്യനാടന്‍ വീട്ടില്‍ എ പി അനൂപ് (43) ആണ് മരിച്ചത്.

പരേതരായ എ പി രാജന്‍-ജ്യോത്സ്ന ദമ്ബതികളുടെ മകനാണ്.


ഞായറാഴ്ച വൈകുന്നേരമാണ് അലവില്‍ സ്വദേശിയായ ജയകുമാര്‍ എന്നയാളുടെ ഏഴാംമൈലിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടത്. അവിവാഹിതനാണ് അനൂപ്. തളിപ്പറമ്ബ് അഗ്നിശമനസേനയാണ് മൃതദേഹം പുറത്തെടുത്തത്. 


പരിയാരം കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് മോര്‍ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Post a Comment

Previous Post Next Post