മൂവാറ്റുപുഴയാറില്‍ അജ്ഞാത മൃതദേഹം; നാല് ദിവസത്തോളം പഴക്കം



വൈക്കം: വൈക്കം ഇത്തിപ്പുഴയ്ക്ക് സമീപം മൂവാറ്റുപുഴയാറില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി.50 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് ഞായറാഴ്ച കണ്ടെത്തിയത്.

പുഴയോടു ചേര്‍ന്നുള്ള നാട്ടു തോടിന്റെ തുടക്കഭാഗത്ത് കമിഴ്ന്ന നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്.മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്.


നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വൈക്കം പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെത്തിച്ചു. തുടര്‍ നടപടികള്‍ സ്വീകരിച്ചു.



Post a Comment

Previous Post Next Post