പാലക്കാട് : ചെറുതുരുത്തിയിൽ ട്രെയിൻ തട്ടി ദമ്പതികൾക്ക് മരിച്ചു. മുള്ളൂർക്കര സ്വദേശി സുനിൽ കുമാർ (54) ഭാര്യ മിനി (50) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.15ഓടെയാണ് സംഭവം. ചെറുതുരുത്തി ആറ്റൂരിലാണ് അപകടം നടന്നത്. ആത്മഹത്യ ആണെന്നാണ് പൊലീസ് പറയുന്നത്.
വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ദമ്പതികൾ ഷൊർണ്ണൂർ ഭാഗത്തേക്കു പോവുകയായിരുന്ന വേണാട് എക്സ്പ്രസ്സിനു മുമ്പിൽ ചാടുകയായിരുന്നുവെന്നും ആത്മഹത്യയാണെന്നുമാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അക്ഷയ്, ആർത്തിക്ക്, അശ്വിൻ എന്നിവരാണ് മക്കൾ.