മൊബൈൽ ഫോൺ കത്തി; വീടിന് തീപിടിച്ചു


കോഴിക്കോട്: മൊബൈൽ ഫോൺ കത്തി കോഴിക്കോട് വീടിന് തീപിടിച്ചു. കായക്കൊടിയിൽ ചങ്ങരംകുളം താഴെ കുറുങ്ങാട്ടിൽ രാജന്റെ വീടിന്റെ മുകൾ ഭാഗത്താണ് തീപിടിച്ചത്. ഇന്നലെ വൈകിട്ട് നാലിനാണ് തീപിടിത്തം. വൈദ്യുതി ഉപകരണങ്ങൾ, വയറിങ്, അലമാര, വസ്ത്രങ്ങൾ, കട്ടിൽ, കിടക്ക, ജനൽ, ബാത്ത് റൂമിന്റെ വാതിൽ തുടങ്ങി മുഴുവൻ സാധനങ്ങളും കത്തിനശിച്ചു. മൊബൈൽ ഫോൺ ചാർജ് ചെയ്യാനിട്ട സ്വിച്ചിൽ നിന്നാണ് തീപിടിത്തം. നാട്ടുകാരുടെ അവസരോചിത ഇടപെടൽ വൻ ദുരന്തം ഒഴിവായി . വീട്ടുകാർ പരിക്കില്ലാതെ രക്ഷപെട്ടു Post a Comment

Previous Post Next Post