എടപ്പാള്‍ നടുവടത്ത് ചരക്ക് ലോറി മറിഞ്ഞു അപകടംടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ചരക്ക് ലോറി റോഡില്‍ വശം ചെരിഞ്ഞു മറിഞ്ഞു.വെള്ളിയാഴ്ച്ച വൈകുന്നേരം 4 ന് സംസ്ഥാന പാതയിലെ നടുവട്ടം പിലാക്കല്‍ പള്ളിക്കു സമീപമാണ് അപകടം.അംഗനവാടി വിദ്യാര്‍ത്ഥികള്‍ക്കുള്ള പോഷകാഹാരത്തിന്റെ പേക്കറ്റുകള്‍ അടങ്ങിയ ചാക്കുകളാണ് ലോറിയില്‍ ഉണ്ടായിരുന്നത്.തൃശൂരില്‍ നിന്നും കൊണ്ടോട്ടിയിലേക്ക് ചരക്കുമായി പോകുന്നതിനിടേയാണ് അപകടം.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

Post a Comment

Previous Post Next Post