കൊടിഞ്ഞിയിൽ ഓട്ടോയിൽ നിന്ന് പുറത്തേക്ക് ചാടിയ യുവതിക്ക് പരിക്ക്മലപ്പുറം തിരൂരങ്ങാടി കൊടിഞ്ഞി : ചുള്ളിക്കുന്ന് ഇറക്കത്തിൽ യുവതിയെ ഓട്ടോയിൽ നിന്ന് വീണ നിലയിൽ കണ്ടെത്തി. കൊടിഞ്ഞി പനക്കത്താഴം സ്വദേശി പരേതനായ ചാനത്ത് ദാസന്റെ ഭാര്യ ഗീത (45) യെയാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്ന് പുറത്തേക്ക് വീഴുന്നതായാണ് സമീപത്തുള്ളവർ കണ്ടത്. ഉടനെ കൊടിഞ്ഞിയിലെ ക്ലിനിക്കിൽ കാണിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. തിരൂരങ്ങാടി ടുഡെ. ഓട്ടോ ഇറക്കം കഴിഞ്ഞ് ഫാറൂഖ് നഗർ അങ്ങാടിയിൽ നിർത്തിയിട്ട നിലയിൽ കണ്ടെത്തി. ബ്രേക്ക് പോയെന്ന് പറഞ്ഞപ്പോൾ യുവതി ചാടുകയായിരുന്നു എന്നാണ് ഓട്ടോ ഡ്രൈവർ പറയുന്നത്. സംഭവത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ പറഞ്ഞു.

Post a Comment

Previous Post Next Post