കോഴിക്കോട് ബൈപാസിൽ ലോറികൾ കൂട്ടിയിടിച്ചു

 


കോഴിക്കോട്∙ദേശീയപാത ബൈപാസിൽ മാളിക്കടവിൽ 3 വാഹനങ്ങൾ അപകടത്തിൽപെട്ടു. 2 പേർക്കു പരുക്ക്. ബൈപാസിലും സമീപ റോഡുകളിലും ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക്.പാലക്കാട് ഭാഗത്തുനിന്നു സിമന്റ് സ്ലാബുകൾ കയറ്റിവന്ന ടിപ്പർ ലോറിയും തലശ്ശേരി ഭാഗത്തുനിന്നു തമിഴ്നാട്ടിലേക്ക് പോയ ലോറിയുമാണ് കൂട്ടിയിടിച്ചത്.


ലോറി മറിഞ്ഞപ്പോൾ അടിയിൽപെട്ട സ്കൂട്ടറും തകർന്നു.    ടിപ്പർ ലോറി ഡ്രൈവർ പാലക്കാട് പയങ്ങോട്ടുകര പറമ്പത്ത് വളപ്പിൽ എം.അബ്ദുൽ റഹ്മാൻ (53), ലോറി ഡ്രൈവർ തലശ്ശേരി സ്വദേശി അസ്കർ (37) എന്നിവർക്കാണു പരുക്കേറ്റത്. സ്കൂട്ടർ യാത്രികൻ രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം. സിമന്റ് സ്ലാബുകൾ ബൈപാസിൽ ചിതറിയതോടെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ബൈപാസിലും കോഴിക്കോട്- ബാലുശ്ശേരി റൂട്ടിലും മാളിക്കടവ്- കുണ്ടൂപ്പറമ്പ് റോഡിലും വാഹനങ്ങൾ കുടുങ്ങി. ദേശീയപാതയുടെ നിർമാണത്തിനായി കൊണ്ടുവന്ന മണ്ണുമാന്തി യന്ത്രങ്ങളും ക്രെയിനുകളും ഉപയോഗിച്ചാണ് വാഹനങ്ങൾ നീക്കിയത്


Post a Comment

Previous Post Next Post