ആലപ്പുഴയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം



ആലപ്പുഴ : ചേർത്തല-അരൂക്കുറ്റി റോഡിൽ മാക്കേക്കവലയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. പള്ളിപ്പുറം സ്വദേശികളായ തൂവനത്തുവെളി ബിസ്മിൽ ബാബു (26), വള്ളിക്കാട്ട് കോളനി പ്രണവ് (22 ) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പള്ളിപ്പുറം കൂവക്കാട്ട് ചിറ പ്രണവ് പ്രകാശ് (23) ഗുരുതര പരിക്കുകളോടെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post