തൃശ്ശൂരിൽ ലോഡ്ജ് മുറിയിൽ യുവതിയുടെ മൃതദേഹം.തൃശ്ശൂർ: ലോഡ്ജ് മുറിയിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി. തൃശ്ശൂർ പോസ്റ്റ് ഓഫീസ് റോഡിലാണ് സംഭവം. ഒറീസ സ്വദേശിയെയാണ് ലോഡ്ജ് മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടത്. മുറി പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നുവെന്നും അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് പറയുന്നു.

ജാർഖണ്ഡ് സ്വദേശിക്ക് ഒപ്പമാണ് ഇന്നലെ രാത്രി 9 മണിക്ക് ഇവർ മുറിയെടുത്തതെന്ന് ലോഡ്ജിലെ ജീവനക്കാർ പറയുന്നു. ഇയാൾ ഇന്നു രാവിലെ ആരോടും ഒന്നും പറയാതെ മുറി പൂട്ടി പോവുകയായിരുന്നു. സംഭവം കൊലപാതകമാകാം എന്ന നിഗമനത്തിൽ തൃശ്ശൂർ ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി.

Post a Comment

Previous Post Next Post