അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

 
പത്തനംതിട്ട പന്തളം: അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പത്തനാപുരം സഹകരണ ബാങ്ക് ജീവനക്കാരന്‍ പത്തനാപുരം പട്ടാഴി പന്തപ്ലാവ് ഉഷസില്‍ അനൂപാണ് (47) മരിച്ചത്.

      ഇന്ന് ഉച്ചക്ക് മൂന്നരയോടെ അച്ചന്‍കോവിലാറ്റില്‍ പന്തളം മങ്ങാരം മംഗലപ്പള്ളിക്കടവില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍ പെടുകയായിരുന്നു. പന്തളം മങ്ങാരത്തെ ബന്ധുവീട്ടില്‍ ചൊവ്വാഴ്ച രാവിലെ എത്തിയ അനൂപ് വൈകുന്നേരത്തോടെയാണ് സമീപത്തെ കടവില്‍ കുളിക്കാന്‍ പോയത്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കുളിക്കടവിലെത്തി പരിശോധിച്ചപ്പോള്‍ ധരിച്ചിരുന്ന വസ്ത്രം കടവില്‍ കണ്ടെത്തി. തുടര്‍ന്ന് ബന്ധുക്കള്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. പന്തളം പൊലീസും അടൂരില്‍ നിന്ന് എത്തിയ അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: സ്മിത (അദ്ധ്യാപിക, പിറവന്തൂര്‍ ഗുരുദേവ സ്കൂള്‍).


Post a Comment

Previous Post Next Post