കായംകുളത്ത് ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി കായംകുളത്ത് ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. ചേരാവള്ളി ചക്കാലയിൽ ബിജുവാണ് ഭാര്യയെ കൊന്ന ശേഷം ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. ഭാര്യ ലൗലിയാണ് (33) കൊല്ലപ്പെട്ടത്. ലൗലിയെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കായംകുളം കോലെടുത്തു ലെവൽ ക്രോസിന് സമീപത്തു വെച്ചാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്.

Post a Comment

Previous Post Next Post