ആലപ്പുഴയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചു…ആശുപത്രി ജീവനക്കാരൻ മരിച്ചു



 ചേർത്തല : ദേശീയപാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രകാരനായ സ്വകാര്യ ആശുപത്രി ജീവനക്കാരൻ മരിച്ചു.നഗരസഭ പത്തൊമ്പതാം വാർഡിൽ പൂതകുളത്ത് പി.വി.സുനി (52 ) ലാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ ചേർത്തല പൊലീസ് സ്റ്റേഷന് സമീപമാണ് അപകടം. ജോലിക്കായി പോകുമ്പോൾ സുനി സഞ്ചരിച്ചിരുന്ന ബൈക്കിൽ അമിതവേഗത്തിൽ എത്തിയ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ലീന മക്കൾ : അനന്തകൃഷ്ണൻ, പാർവ്വതി.

Post a Comment

Previous Post Next Post