പാലോട്: ജെസിബിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് യാത്രക്കാർക്ക് പരിക്ക്. കൊല്ലം ചന്നപ്പേട്ട സ്വദേശികളായ അഞ്ചുപേർക്കാണ് പരിക്കേറ്റത്. നന്ദിയോട് കാലൻകാവിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. വിതുരയിലേക്ക് പോയ ജെസിബിയും വിതുരയിൽ നിന്നും വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാർ പൂർണമായും തകർന്നു.
