താനൂരിൽ നിർത്തിയിട്ട കാറിന് പിറകിൽ ബസ്സ്‌ ഇടിച്ച് അപകടംമലപ്പുറം : താനൂർ പരപ്പനങ്ങാടി ബസ്റ്റോപ്പിന് സമീപം നിർത്തിയിട്ട കാറിന്റെ പിൻഭാഗത്ത് ബസ് ഇടിച്ചു കയറി. നിർത്തിയിട്ട കാറിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല. ഇത് കാരണം വലിയൊരു അപകടമാണ് ഒഴിവായത്. ചാലിയത്ത് നിന്ന് തിരൂരിലേക്ക് പോകുന്ന ഹിൽപാലസ് ബസ്സാണ് നിർത്തിയിട്ട കാറിനു പിൻവശം ഇടിച്ചു കയറിയത്. സമീപമുള്ള കൈവരിയിൽ ഇടിച്ചു നിന്നു കാറിന്റെ പകുതിഭാഗം ബസ്സിന്റെ ഉള്ളിലേക്ക് കയറിയ നിലയിൽ ആയിരുന്നു.


താനൂരിൽ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോവുകയായിരുന്ന കാർ വരുന്നത് കണ്ടു ബസ് വെട്ടിച്ചത് കാരണം ആ കാറിന്റെ സൈഡ് ഭാഗവും ബസ് ഇടിച്ച് സാരമായി പരിക്കേറ്റിട്ടുണ്ട്. ഈ സമയം ബസ്സിൽ നിന്ന് ഡീസൽ ചോർന്നത് ജനങ്ങളിൽ പരിഭ്രാന്തി പരുത്തി.

ഉടൻതന്നെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ഡീസൽ റോഡിൽനിന്ന് വെള്ളം പമ്പ് ചെയ്തു ഒഴിവാക്കി. താനൂരിൽ ഇടക്കിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന അപകടങ്ങൾ ജനങ്ങളിൽ ഭീതിക്കിടയാക്കിയിരിക്കുകയാണ്.

Post a Comment

Previous Post Next Post