ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങി; തെങ്കാശിയില്‍ സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

 


തെന്മല: തമിഴ്‌നാട് തെങ്കാശി ജില്ലയിലെ ശങ്കരന്‍കോവിലിന് സമീപം സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ച്‌ 5 പേര്‍ മരിച്ചു നിരവധി പേര്‍ക്ക് പരുക്കേറ്റു.

 ഇന്നലെ വൈകിട്ട് ആയിരുന്നു അപകടം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിവന്ന കാര്‍ യാത്രക്കാരാണ് മരിച്ചത്. പനവടാലിചത്രം ഭാഗത്തുവച്ചാണ് അപകടമുണ്ടായത്. നാലുപേര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുമാണ്‌ മരിച്ചത്‌.


ബന്ദപ്പുളി ഗ്രാമത്തിലെ ഗുരുസാമി (45), ഭാര്യ വെളുത്തായി (38), മകൻ മനോജ് (22), ഉദയമ്മാള്‍ (60), കാര്‍ ഡ്രൈവര്‍ അയ്യനാര്‍ എന്നിവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. സ്‌കൂള്‍ ബസിലുണ്ടായിരുന്ന നാല് വിദ്യാര്‍ത്ഥികള്‍ക്ക് അപകടത്തില്‍ പരുക്കേറ്റു.. മരിച്ചവര്‍ ഒരേ കുടുംബത്തില്‍പെട്ടവരാണെന്ന് പൊലീസ് അറിയിച്ചു. തിരുച്ചെന്തൂര്‍ ക്ഷേത്രത്തില്‍ പോയി മടങ്ങിവരുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു.

അപകടത്തെ കുറിച്ച്‌ അന്വേഷണം നടത്താന്‍ തെങ്കാശി ജില്ലാ കലക്ടര്‍ ദുരൈ രവിചന്ദ്രന്‍ ഉത്തരവിട്ടു. തെങ്കാശി ജില്ലാ പൊലീസ് സൂപ്രണ്ട് സാംസണ്‍ അപകടസ്ഥലത്തെത്തി. മരിച്ചവരുടെ മൃതദേഹം ശങ്കരന്‍കോവില്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

Post a Comment

Previous Post Next Post