റോഡിന് കുറുകെ ചാടിയ കുട്ടിയ രക്ഷിക്കാൻ ശ്രമിച്ച വാഹനം മറിഞ്ഞ് അപകടം.

 


 കോട്ടയം ചങ്ങനാശേരി: ബൈ പാസിൽ റോഡിന് കുറുകെ ചാടിയ കുട്ടിയ ഇടിക്കാതിരിക്കാൻ വെട്ടിച്ച വാഹനം മറിഞ്ഞു. വാഹനത്തിനുള്ളിൽ ഉണ്ടായിരുന്ന യുവാക്കൾ പരിക്കേൽക്കാതെ രക്ഷപെട്ടു.

        വൈകിട്ട് 6.45ഓടെയാണ് ചങ്ങനാശേരി ബൈപാസ് റോഡിൽ മോർക്കുളങ്ങര അമ്പലത്തിനു സമീപം കുട്ടി റോടിനു കുറുകെ ചാടിയത്. കുട്ടി റോഡ് മറികടക്കുന്നത് ശ്രദ്ധയിൽ പെട്ട ജീപ്പ് ഡ്രൈവർ കുട്ടിയെ ഇടിക്കാതിരിക്കാനായി ബ്രേക്ക് ചവിട്ടിയപ്പോൾ നിയന്ത്രണം വിട്ട് വണ്ടി മറിയുകയായിരുന്നു.

      എടത്വായിൽ നിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക് പോയ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല.


Post a Comment

Previous Post Next Post