എടപ്പാൾ: വിവിധ പ്രദേശങ്ങളിൽ നിന്നായി എടപ്പാളിൽ അഞ്ച് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് ടൗണിൽ നിന്നും മൂതൂർ അപ്പത്തു കാട്ടിൽ റഫീഖ് (33), വട്ടംകുളം കുറത്തിക്കുന്നത്ത് മോഹനൻ (57), എടപ്പാളിലെ ലോഡ്ജിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി ആശാ തമ്പി (33) എന്നിവർക്കാണ് തെരുവുനായുടെ കടിയേറ്റത്.
പനമ്പുള്ളി മുരളിയുടെ ഭാര്യ രാധിക (39) അയ്യങ്കാട്ട് കളരിക്കൽ പ്രതീഷിന്റെ മകൾ ശിവദ ( 4) എന്നിവർക്ക് കഴിഞ്ഞദിവസം മുതുർ കല്ലാനിക്കാവ് പ്രദേശത്ത് നിന്ന് തെരുവുനായുടെ കടിയേറ്റിരുന്നു. മൂതുർ കല്ലാനിക്കാവ് പ്രദേശത്ത് വീട്ടിന്റെ ഉമ്മറത്തിരുന്ന യുവതിയെയും കൊച്ചുകുട്ടിയെയും നായ കടിക്കുകയും കൂടാതെ നിരവധി വളർത്തു മൃഗങ്ങളെയും തെരുവുനായ ആക്രമിക്കുകയും ചെയ്തു
