കോഴിക്കോട് വഴിയറിയാൻ ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ യാത്ര പുറപ്പെട്ട കാര്‍ യാത്രക്കാരൻ എത്തിപ്പെട്ടത് കുറ്റ്യാടി പുഴയില്‍.
ഗൂഗിള്‍മാപ്പ് വഴി കാട്ടി കോഴിക്കോട് ഭാഗത്തേക്ക് പുറപ്പെട്ട കാര്‍ കുറ്റ്യാടി പുഴയിലേക്ക് മറിഞ്ഞു.
രാത്രി ഒൻപത് മണിയോടെയാണ് കുറ്റ്യാടി റിവര്‍ റോഡിലാണ് അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കാര്‍ പുഴയിലേക്ക് മറിയാൻ തുടങ്ങിയതോടെ യാത്രക്കാരൻ ഇറങ്ങി.
റോഡില്‍ നിന്ന് തെന്നിമാറിയ കാര്‍ പുഴക്കരയില്‍ തട്ടി നിന്നു . നാട്ടുകാരും പൊലീസും സ്ഥലത്തെത്തി വടം ഉപയോഗിച്ച് കെട്ടി കാര്‍ പുഴയില്‍ പതിക്കുന്നത് തടഞ്ഞു
.രാത്രി പത്തരയോടെ ക്രയില്‍ കൊണ്ട് വന്ന് കാര്‍ പുറത്തേക്കെടുത്തു. കെ എല്‍ 56 ക്യൂ 1691 നമ്ബര്‍ ഷിഫ്റ്റ് കാറാണ് അപകടത്തില്‍ പെട്ടത്. ആളുകള്‍ നടന്ന് പോകാൻ ഉപയോഗിക്കുന്ന റിവര്‍ റോഡില്‍ പുഴയോട് ചേര്‍ന്നുള്ള കുറ്റിക്കാട് കാരണം റോഡിന് പുറത്തു കൂടെയാണ് വാഹനം സഞ്ചരിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.
പേരാമ്ബ്ര പന്തിരക്കര സ്വദേശിയാണ് കാര്‍ ഓടിച്ചത്. കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേനാ പ്രവര്‍ത്തകരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഗൂഗിള്‍ മാപ് ചതിച്ചതാണെന്ന് ഡ്രൈവര്‍ പറയുന്നുണ്ടെങ്കിലും ഇയാള്‍ മദ്യപിച്ചാണ് കാര്‍ ഓടിച്ചതെന്നുള്ള ആരോപണവുമുണ്ട്.
