ചെന്ത്രാപ്പിന്നി നമ്പ്രാട്ടിച്ചിറയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപറമ്പിൽ ബീരാവുവിൻ്റെ മകൾ സബീന (26) യാണ് മരിച്ചത്. വീട്ടിലെ ശുചിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ട സബീനയെ ബന്ധുക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു, ഇന്ന് രാത്രി ഒൻപത് മണിയോടെയാണ് സംഭവം. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെക്ക് മാറ്റി
